ഹിമാചലില്‍ കോണ്‍ഗ്രസ് മന്ത്രി ബി.ജെ.പി പാളയത്തില്‍

ഷിംല: തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ കോണ്‍ഗ്രസില്‍ ഞെട്ടല്‍ സമ്മാനിച്ച് ഹിമാചല്‍ ഗ്രാമീണ വികസന മന്ത്രി അനില്‍ ശര്‍മ ബി.ജെ.പിയിലേക്ക് ചേക്കേറി. മുന്‍ കേന്ദ്രമന്ത്രി സുഖ് റാമിന്റെ മകന്‍ കൂടിയാണ് ശര്‍മ. വരും തെരഞ്ഞെടുപ്പില്‍ മാണ്ഡിയില്‍ നിന്ന് മത്സരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. നവംബര്‍ ഒമ്പതിനാണ് ഹിമാചലിലെ തെരഞ്ഞെടുപ്പ്. പാര്‍ട്ടിയില്‍ തന്റെ അച്ഛന് വലിയ അവഗണന നേരിടുന്നതായി ശര്‍മ ആരോപിച്ചു. 199 6 മുതല്‍ 1984 വരെ സുഖ്‌റാം നിയമസഭയില്‍ പ്രതിനിധീകരിച്ച മണ്ഡലത്തിലാണ് പാര്‍ട്ടി മാറി ശര്‍മ അടുത്ത തവണ ജനവിധി തേടുക.

SHARE