ഞങ്ങളെ അനുവദിച്ചെങ്കില്‍ ഇന്ത്യന്‍ നേതാക്കളെയും കശ്മീരില്‍ പോകാന്‍ അനുവദിക്കണം;യൂറോപ്യന്‍ യൂണിയന്‍ എം.പി

ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കളെയും ജമ്മു കശ്മീരില്‍ പോകാന്‍ അനുവദിക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ എംപി നികോളാസ് ഫെസ്റ്റ്.കശ്മീര്‍ ഇന്ത്യയുടെ പ്രശ്‌നമാണ് അതിനാല്‍ ഇന്ത്യക്കാരായവര്‍ക്ക് സന്ദര്‍ശനത്തിന് അനുമതി നിഷേധിക്കുന്നത് തെറ്റാണ് ഫെസ്റ്റ് പറഞ്ഞു.

ജമ്മു കശ്മീരില്‍ 370ാം വകുപ്പ് റദ്ദാക്കിയത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നാണ് സന്ദര്‍ശനത്തിന് ശേഷം യൂറോപ്യന്‍ എംപിമാര്‍ പ്രതികരിച്ചത്. ഭീകരവാദം ഇല്ലാതാക്കനും സമാധാനം ഉറപ്പാക്കാനുമുള്ള ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതായും യൂറോപ്യന്‍ സംഘം പറഞ്ഞിരുന്നു.