പൗരത്വഭേദഗതി ബില്ലില്‍ ശിവസേന അനുകൂലിച്ചാല്‍ സര്‍ക്കാരിനുള്ള പിന്തുണ കോണ്‍ഗ്രസ് പിന്‍വലിക്കുമെന്ന് റിപ്പോര്‍ട്ട്.ലോക്‌സഭയില്‍ ശിവസേനയ എടുത്ത നിലപാടിനെതിരെ രാഹുല്‍ ഗാന്ധി കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
മതേതരത്വത്തോട് പ്രതിബദ്ധതിയില്ലെങ്കില്‍ മഹാ വികാസ് അഘാഡി എന്ന ഈയിടെ രൂപവത്കരിക്കപ്പെട്ട സഖ്യത്തില്‍ കാര്യമില്ല എന്നാണ് ഹൈക്കമാന്‍ഡ് പറയുന്നതെന്നാണ് റിപ്പോര്‍ട്ട്. ശിവസേനയുടെ നിലപാട് പൗരത്വ ബില്‍ രാജ്യതാത്പര്യത്തിനാണ് എന്നും പൊതുമിനിമം പരിപാടി മഹാരാഷ്ട്രയില്‍ മാത്രമേ ഉള്ളൂ എന്നുമാണ് ശിവസേനയുടെ നിലപാട്.രാവിലെ മാധ്യമങ്ങളെ കണ്ട ശിവസേന നേതാവ് സഞ്ജയ് റാവത്ത് ബില്ലിനെതിരെ വിമര്‍ശനവുമായാണ് രംഗത്തെത്തിയത്. ബില്ല് രാജ്യത്തെ ഹിന്ദു – മുസ്‌ലിം ഐക്യം നഷ്ടപ്പെടുത്താനാണെന്ന് അദ്ദേഹം പ്രതികരിച്ചിരുന്നു. ലോക്‌സഭയില്‍ 293 പേരാണ് ബില്ലിനെ അനുകൂലിച്ചത്. 82 പേര്‍ എതിര്‍ത്തു.