മഴ കളിച്ചാല്‍ ഇന്ത്യ ജയിക്കും!

വനിതാ ട്വന്റി20 ലോകകപ്പിന്റെ സെമി ഫൈനലുകള്‍ക്ക് മഴഭീഷണി. വ്യാഴാഴ്ചയാണ് മത്സരങ്ങള്‍ നടക്കുന്നത്. എന്നാല്‍ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ റിപ്പോര്‍ട്ടുകള്‍. സെമിക്ക് റിസര്‍വ് ദിനം അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ നേരത്തെ തള്ളിയതിനാല്‍ ഇരു ഗ്രൂപ്പുകളില്‍ നിന്നും രണ്ടാം സ്ഥാനക്കാരായി എത്തിയവര്‍ക്ക് തിരിച്ചടിയാകും.

ഇന്ത്യയ്ക്ക് ഇംഗ്ലണ്ടും ഓസ്‌ട്രേലിയയ്ക്ക് ദക്ഷിണാഫ്രിക്കയുമാണ് സെമിയില്‍ എതിരാളി. മത്സരം ഉപേക്ഷിച്ചാല്‍ എ ഗ്രൂപ്പിലെ ചാമ്പ്യന്‍മാരെന്ന നിലയില്‍ കാര്യങ്ങള്‍ ഇന്ത്യയ്ക്ക് എളുപ്പമാക്കും. ഇന്ത്യ ഫൈനലിന് യോഗ്യത നേടും.മഴ കളിച്ചാല്‍ ബി ഗ്രൂപ്പിലെ ചാമ്പ്യന്‍മാരായ ദക്ഷിണാഫ്രിക്കയാവും ഫൈനലില്‍ ഇന്ത്യയ്ക്ക് എതിരാളി.