മെസ്സിക്ക് വേണമെങ്കില്‍ ബാര്‍സ വിടാം; ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ക്ലബ്ബ് പ്രസിഡണ്ട്

അര്‍ജന്റൈന്‍ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിക്ക് വേണമെങ്കില്‍ ബാര്‍സ വിടാമെന്ന് ക്ലബ്ബ് പ്രസിഡണ്ട് ജോസപ് മരിയ ബര്‍ത്തോമ്യോ.
ബാഴ്‌സലോണയിലല്ലാതെ മറ്റൊരു ക്ലബില്‍ മെസ്സി ഇതുവരെ കളിച്ചിട്ടില്ല .
മെസ്സിയുടെ ഭാവിയില്‍ ആശങ്കയില്ലെന്നും മെസ്സിക്ക് വേണമെങ്കില്‍ ഈ സീസണിന്റെ അവസാനത്തോടെ ക്ലബ് വിട്ടുപോകാമെന്നും പറഞ്ഞിരിക്കുകയാണ് ബാഴ്‌സ പ്രസിഡന്റ്.

2021ലാണ് മെസ്സിയും ബാഴ്‌സലോണയുമായുള്ള പുതിയ കരാര്‍ അവസാനിക്കുന്നത്. എന്നാല്‍, മെസ്സിക്ക് വേണമെങ്കില്‍ അതിന് മുന്‍പ് തന്നെ കരാര്‍ അവസാനിപ്പിച്ച് മടങ്ങാമെന്നാണ് ജോസഫ് മാരിയ പറഞ്ഞിരിക്കുന്നത്.

ബാഴ്‌സയുടെ ഔദ്യോഗിക ക്ലബ് ചാനലിലാണ് പ്രസിഡന്റ് കാര്യം വ്യക്തമാക്കിയത്. മെസ്സി നിലവില്‍ കാലിലെ പേശിവേദന കാരണം വിശ്രമത്തിലാണ്. മെസ്സിയില്ലാതെ ബാഴ്‌സ ലാലീഗയില്‍ കഷ്ടപ്പെടുമ്പോഴാണ് പ്രസിഡന്റിന്റെ പരാമര്‍ശം വന്നിരിക്കുന്നത്. 2004 മുതല്‍ ബാഴ്‌സയുടെ സീനിയര്‍ ടീമിലുള്ള മെസ്സി ക്ലബിനുവേണ്ടി 452 കളികളില്‍ നിന്ന് 419 ഗോളുകളാണ് നേടിയത്.

SHARE