മൂന്നാര്‍: കനത്ത മഴയെ തുടര്‍ന്ന് മൂന്നാര്‍ രാജമലയില്‍ മണ്ണിടിച്ചില്‍. നിരവധി വീടുകള്‍ മണ്ണിനടിയില്പെട്ടെന്നാണു റിപ്പോര്‍ട്ട്. മണ്ണിനടിയില്‍പെട്ട മൂന്നു പേരെ രക്ഷപ്പെടുത്തി. പെരിയവര പാലം തകര്‍ന്നു. സ്ഥിതി അതീവ ഗുരുതരമാണ്.
മണ്ണിടിഞ്ഞ് പെട്ടിമുടി സെറ്റില്‍മെന്റിലെ ലയങ്ങള്‍ക്കു മുകളിലേക്കു വീണെന്നാണു സംശയിക്കുന്നത്. ഇരുപതോളം പേര് മണ്ണിനടിയില്‍ പെട്ടതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന പ്രദേശമാണിത്. വൈദ്യുതി ഇല്ലാത്തതിനാല്‍ വിവരങ്ങള്‍ ലഭിക്കാനും പ്രയാസമാണ്. തമിഴ് തൊഴിലാളികളാണ് ഇവിടെ കൂടുതലായി താമസിക്കുന്നത്.എസ്റ്റേറ്റ് തൊഴിലാളി ലയങ്ങളാണ് ഇവിടെയുള്ളത്.