ഇടുക്കിയിലെ റിസോര്‍ട്ടില്‍ കോവിഡിനിടെ ബെല്ലി ഡാന്‍സും നിശാപാര്‍ട്ടിയും; ആഘോഷ രാവില്‍ മതി മറന്ന് പ്രമുഖരും പൊലീസ് ഉദ്യോഗസ്ഥരും

ഇടുക്കി: ഉടുമ്പന്‍ചോലയിലെ സ്വകാര്യ റിസോര്‍ട്ടില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി നിശാപാര്‍ട്ടിയും ബെല്ലിഡാന്‍സും. പുതിയ റിസോര്‍ട്ടിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായായിരുന്നു ആഘോഷ രാവ്.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു റിസോര്‍ട്ടിന്റെ ഉദ്ഘാടനം. ഇതര സംസ്ഥാനത്തു നിന്നാണ് നര്‍ത്തകിയെ എത്തിച്ചത്. സ്ഥലത്തെ പ്രമുഖരും പ്രധാനികളും പൊലീസ് ഉദ്യോഗസ്ഥരും കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ആഘോഷരാവില്‍ പങ്കെടുത്തു. ഭക്ഷണവും മദ്യവും യഥേഷ്ടം വിളമ്പിയ പാര്‍ട്ടിക്കെതിരെ ശാന്തന്‍പാറ പൊലീസ് കേസെടുത്തു.

250 ലേറെപ്പേരാണ് പാര്‍ട്ടിയില്‍ പങ്കെടുത്തത്. ഉടുമ്പന്‍ചോലയിലെ റിസോര്‍ട്ട് ഉടമയാണ് പ്രതി. നിശാപാര്‍ട്ടി ആറു മണിക്കൂര്‍ നീണ്ടു. ആദ്യഘട്ടത്തില്‍ കേസെടുക്കാന്‍ പൊലീസ് തയ്യാറായിരുന്നില്ല. പിന്നീട് ജില്ലാ കലക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പൊലീസ് ഇടപെട്ടത്.

SHARE