ജലനിരപ്പ് താഴ്ന്നു; ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ അടച്ചു

ഇടുക്കി: ജലനിരപ്പ് താഴ്ന്നതിനെത്തുടര്‍ന്ന് ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ അടച്ചു. നിലവില്‍ 2391 അടിയാണ് ഇടുക്കി ഡാമിലെ ജലനിരപ്പ്. കനത്ത മഴയില്‍ ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെത്തുടര്‍ന്ന് ആഗസ്ത് ഒമ്പതിനാണ് ട്രയല്‍ റണ്ണിനായി ഷട്ടര്‍ തുറന്നത്. തുടര്‍ന്ന് അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകളും തുറക്കുകയായിരുന്നു. നീരൊഴുക്ക് ശക്തമായതോടെ ഡാം ഒരു മാസത്തോളം തുറന്നുവെക്കുകയായിരുന്നു. സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമായ സാഹചര്യത്തിലാണ് ഷട്ടറുകള്‍ അടച്ചത്.

SHARE