‘കെട്ടിയിട്ട് തല്ലും എഴുതിവച്ചോ, പറയുന്നത് ലോക്കല്‍ സെക്രട്ടറിയാ’ – ഉദ്യോഗസ്ഥര്‍ക്കു നേരെ ഭീഷണിയുമായി സി.പി.ഐ പ്രാദേശിക നേതാവ്

ഇടുക്കി: മാങ്കുളത്ത് പരിശോധനയ്ക്കെത്തിയ റവന്യു ഉദ്യോഗസ്ഥര്‍ക്കു നേരെ വെല്ലുവിളിയുമായി സി.പി.ഐ നേതാവ്. ലോക്കല്‍ സെക്രട്ടറി പ്രവീണ്‍ ജോസാണ് ഭീഷണി മുഴക്കിയത്. മാങ്കുളം റേഞ്ച് ഓഫീസറെ കെട്ടിയിട്ട് തല്ലുമെന്നാണ് ഭീഷണി. ഉദ്യോഗസ്ഥര്‍ പൊലീസില്‍ പരാതി നല്‍കി.

മാങ്കുളത്ത് പരിശോധനയ്ക്കെത്തിയ വനം-റവന്യു വകുപ്പുകളുടെ സംയുക്ത സംഘത്തിന് നേരെ ആയിരുന്നു ഇയാളുടെ ആക്രോശം. പരിശോധനയ്ക്കിടെയിലുണ്ടായ തര്‍ക്കമാണ് ഭീഷണിയിലേക്ക് നയിച്ചത്.’കെട്ടിയിട്ട് തല്ലും എഴുതിവച്ചോ, പറയുന്നത് സി.പി.ഐ ലോക്കല്‍ സെക്രട്ടറിയാ’ എന്നാണ് ഭീഷണി.

SHARE