ഇടുക്കിയിൽ വൻ സുരക്ഷാവീഴ്ച: 51 രോഗികളുടെ പേരും വിലാസവും ചോര്‍ന്നു

കോവിഡ് വിവര കൈമാറ്റത്തിൽ വൻ സുരക്ഷ വീഴ്ച. ഇടുക്കിയിലെ 51 കോവിഡ് രോഗികളുടെ വിവരങ്ങൾ ചോർന്നു. ഇന്ന് പോസിറ്റീവായ 51 പേരുടെ വിവരങ്ങളാണ് ചോർന്നത്. വിലാസവും മൊബൈൽ ഫോൺ നമ്പറും  അടക്കമുള്ള വിവരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പരക്കുന്നത്. 

കൊവിഡ് രോഗികളുടെ പേര്, വിലാസം, മൊബൈൽ ഫോൺ നമ്പറുകൾ എന്നിവയടക്കമുള്ള വിവരങ്ങളെല്ലാം ചോ‍ർന്നിട്ടുണ്ട്. രോ​ഗികളുടെ പട്ടിക ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ആരോ​ഗ്യവകുപ്പിൽ നിന്നാണ് വിവരങ്ങളെല്ലാം ചോ‍ർന്നതെന്നാണ് പ്രാഥമിക നി​ഗമനം. സംഭവത്തിൽ ഇടുക്കി ജില്ലാ കളക്ട‍ർ ഡിഎംഒയോട് അന്വേഷണ റിപ്പോ‍‍ർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.