സൂം ചെയ്ത ഈ ചിത്രം ആരുടേത്.?

സോഷ്യല്‍ മീഡിയയില്‍ തലപുകച്ച് ഈ ചിത്രം. സൂം ചെയ്ത ഈ ചിത്രം ആരുടേതാണെന്ന് കാാണിച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ഡോ ജെ.കെ സോണിയാണ് ട്വിറ്ററിലൂടെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഇതൊരു ജീവിയുടെ ചിത്രമണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഏതാാണീ ജീവിയെന്നാണ് ചോദ്യം.

സൂക്ഷിച്ചുനോക്കിയാല്‍ രണ്ടു കണ്ണുകള്‍ മാത്രം കൃത്യമായി മനസിലാകും. നീലയും, സ്വര്‍ണ്ണനിറവും, കറുപ്പും എല്ലാം കലര്‍ന്ന നിറത്തിലാണ് ജീവിയുടെ രൂപം. ചിത്രം പങ്കുവെച്ചതുമുതല്‍ വ്യത്യസ്തമായ ഉത്തരങ്ങളുമായി നിരവധിപ്പേര്‍ എത്തുന്നുണ്ട്. എന്നാല്‍ അവസാനം കൃത്യമായ ഉത്തരം ജെ കെ സോണി തന്നെ പങ്കുവെച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയുടെ തല പുകച്ച ഈ ചിത്രം ഒരു മുതലയുടേതാണെന്നാണ് വെളിപ്പെടുത്തല്‍.

SHARE