ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി: ഐസിഎസ്ഇ പത്താം ക്ലാസിലെയും ഐഎസ്‌സി പന്ത്രണ്ടാം ക്ലാസിലെയും പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

www.cisce.org എന്ന വെബ്‌സൈറ്റില്‍ യുണീക് ഐഡി, ഇന്‍ഡക്‌സ് നമ്പര്‍ എന്നിവ നല്‍കി ഫലമറിയാം. ഇതിന് പുറമെ, സ്‌കൂളുകള്‍ക്ക് CAREERS പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്തും ഫലം അറിയാം. എസ്എംഎസിലൂടെയും ഫലമറിയാം. ഐസിഎസ്ഇ ഫലത്തിനായി ICSE ഏഴക്ക ഐഡി നമ്പര്‍ ടൈപ്പ് ചെയ്ത് 09248082883 എന്ന നമ്പറിലേക്കും ഐഎസ്‌സി വിദ്യാര്‍ത്ഥികള്‍ ISC ഏഴക്ക ഐഡി നമ്പരും എസ്എംഎസ് ചെയ്യണം.

SHARE