രാജ്യത്ത് കൊറോണ വൈറസ് റിപ്പോര്‍ട്ട് മാസങ്ങള്‍ കടന്നിരിക്കെ സമൂഹവ്യാപനം ഉണ്ടായിട്ടുണ്ടോ എന്നറിയാന്‍ കേരളത്തിലെ മൂന്ന് ജില്ലകളിലും ഐസിഎംആര്‍ സീറോ സര്‍വ്വേ നടത്തും. പാലക്കാട്, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളിലാണ് പരിശോധന നടത്തുന്നത്. രാജ്യത്തെ 69 ജില്ലകളില്‍ നടത്തുന്ന ആദ്യഘട്ട സീറോ സര്‍വ്വേയിലാണ് കേരളത്തില്‍ നിന്നുള്ള മൂന്ന് ജില്ലകളും ഉള്‍പ്പെട്ടത്. കോവിഡി റിപ്പോര്‍ട്ട് ചെയ്ത രാജ്യത്തെ ആദ്യ സംസ്ഥാനമെന്ന നിലയില്‍ കേരളത്തിലെ സര്‍വ്വേ ഗൗരവത്തോടെയാണ് കാണുന്നത്.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും(ഐസിഎംആര്‍) നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോളും ചേര്‍ന്നാണ് സര്‍വ്വേ നടത്തുന്നത്. തെരെഞ്ഞെടുക്കപ്പെട്ട ഓരോ ജില്ലയിലും പത്ത് കേന്ദ്രങ്ങളിലാകും സര്‍വ്വേ നടക്കുക. ആറ് സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലും നാല് സ്വകാര്യ സ്ഥാപനങ്ങളിലുമായാവും ഇത് നടക്കുക. ഈ ഗാര്‍ഹികതല ക്രോസ്-സെക്ഷണല്‍ സര്‍വേയില്‍ COVID-19 റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ അടിസ്ഥാനത്തില്‍ നാല് ജില്ലകളിലായി 24,000 ആളുകളെ തുല്യമായി ഉള്‍പ്പെടുത്തും.
ഓരോ ജില്ലയിലെയും 10 ക്ലസ്റ്ററുകളില്‍ നിന്നായ ഒരു വീടില് നിന്നും ഒരാള്‍ വീതം എന്ന നിലയില്‍ തെരഞ്ഞെടുത്ത 400 വ്യക്തികളില്‍ നിന്നാവും സര്‍വേക്കായി രക്ത സാമ്പിളുകള്‍ ശേഖരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെ നടക്കുന്ന സര്‍വ്വേ പത്ത് ദിവസം കൊണ്ടാവും പൂര്‍ത്തിയാക്കുക.
തെരഞ്ഞെടുത്ത മേഖലകളിലെ നിശ്ചിത എണ്ണം ആളുകളുടെ രക്തവും സ്രവവും എടുത്ത് പരിശോധിക്കുന്ന രീതിയാണ് സീറോ സര്‍വ്വേ. ഇന്ത്യന്‍ ജനസംഖ്യയില്‍ കോവിഡ് 19 അണുബാധയുടെ വ്യാപനം കണക്കാക്കുന്നത് കമ്മ്യൂണിറ്റി അധിഷ്ഠിതമായ ഈ സെറോസര്വേയിലായിരിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെടുക്കുന്ന സര്‍വേ ഫലങ്ങളിലൂടെ കോവിഡ് 19 വൈറസായ SARS-CoV-2 ന്റെ വ്യാപനം എങ്ങനെയാണ് തിരിച്ചറിയാം. ആര്‍ടി-പിസിആര്‍ ടെസ്റ്റിന്റെയും എലിസ ആന്റി ബോഡി ടെസ്റ്റിന്റെയും സംയോജിത രൂപമാണ് സര്‍വ്വേയ്ക്കായി ഉപയോഗിക്കുന്നത്.