കണ്ടെയ്ന്മെന്റ് സോണുകളില്‍ രോഗബാധ 15 മുതല്‍ 30 ശതമാനം വരെയെന്ന് ഐ.സി.എം.ആര്. പലരിലും നേരിയ ലക്ഷണങ്ങളുമായി ഇതിനോടകം രോഗം വന്നുപോയിട്ടുണ്ടാകാം. ഐ.സി.എം.ആര് നടത്തിയ സെറോളജിക്കല്‍ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്. രാജ്യത്തെ 70 ജില്ലകളിലെ 24,000 പേരുടെ രക്തസാംപിളാണ് പരിശോധിച്ചത്.
അതേസമയം കോവിഡ് രോഗബാധിതരുടെ എണ്ണം രാജ്യത്ത് രണ്ടര ലക്ഷം പിന്നിട്ടു. ആകെ 2,56,611 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.കേരളത്തില്‍ ഇന്ന് 91 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 11 പേര് രോഗമുക്തരാവുകയും ചെയ്തു.