രാജ്യത്ത് നവംബറോടെ കോവിഡ് മൂര്‍ധന്യാവസ്ഥയിലെത്തുമോ?; റിപ്പോര്‍ട്ടുകള്‍ തള്ളി ഐ.സി.എം.ആര്‍

ന്യൂഡല്‍ഹി: നവംബര്‍ മധ്യത്തോടെ കോവിഡ്19 ഇന്ത്യയില്‍ മൂര്‍ധന്യാവസ്ഥയിലെത്തുമെന്ന റിപ്പോര്‍ട്ടുകള്‍ ഐ.സി.എം.ആര്‍ നിഷേധിച്ചു. ഇത് സംബന്ധിച്ച് ദേശീയ മാധ്യമങ്ങളിലടക്കം വാര്‍ത്ത വന്നതോടെയാണ് ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ ഐ.സി.എം.ആര്‍ സംഭവം നിഷേധിച്ച് കൊണ്ടുള്ള കുറിപ്പ് പുറത്തിറക്കിയത്.

എട്ടാഴ്ച നീണ്ട ലോക്ഡൗണ്‍ ഇന്ത്യയിലെ കോവിഡ് മൂര്‍ധന്യാവസ്ഥയെ 34 മുതല്‍ 76 ദിവസം വരെ വൈകിപ്പിച്ചെന്നും നവംബര്‍ മധ്യത്തോടെയാകും ഇനി ആ ഘട്ടമെത്തുകയെന്നും നിരവധി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഐസിഎംആര്‍ രൂപീകരിച്ച ഓപ്പറേഷന്‍സ് റിസര്‍ച്ച് ഗ്രൂപ്പിന്റെ കണ്ടെത്തല്‍ എന്ന നിലയിലാണ് ഇത് സംബന്ധിച്ച വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ പീര്‍ റിവ്യൂ ചെയ്യാത്ത ഒരു മോഡലിനെ അടിസ്ഥാനമാക്കിയാണ് ഈ വാര്‍ത്തകളെന്നും ഇത് തങ്ങള്‍ നടത്തിയതല്ലെന്നും തങ്ങളുടെ ഔദ്യോഗിക അഭിപ്രായമല്ലെന്നും ഐ.സി.എം.ആര്‍ വിശദീകരിക്കുന്നു.

SHARE