യുഎഇയിലേക്ക് മടങ്ങുന്ന യാത്രക്കാര്‍ക്ക് ഇനി ഐസിഎംആര്‍ അംഗീകരിച്ച ലാബിന്റെ ഫലം മതിയാകും

ഡല്‍ഹി: യുഎഇയിലേക്ക് പുറപ്പെടുന്ന യാത്രക്കാര്‍ ഇനി ഇന്ത്യന്‍ സര്‍ക്കാര്‍ അംഗീകരിച്ച ലാബുകളില്‍ പി.സി.ആര്‍ ടെസ്റ്റ് നടത്തിയാല്‍ മതിയാകും. യുഎഇ ഫെഡറല്‍ അതോറിറ്റി അംഗീകരിച്ച ലാബുകളില്‍ നടത്തിയ പരിശോധനയുടെ ഫലം വേണമെന്ന നിര്‍ദേശത്തില്‍ സര്‍ക്കാര്‍ ഇന്ന് മുതല്‍ അയവ് വരുത്തി.

യുഎഇയുടെ ഫെഡറല്‍ അതോറിറ്റി ഓഫ് ഐഡന്റിറ്റി ആന്‍ഡ് സിറ്റിസന്‍ഷിപ്പ് അംഗീകരിച്ച പ്യൂര്‍ ഹെല്‍ത്ത് ലാബ് ശൃംഖലയുടെ ലാബില്‍ നിന്ന് പി സി ആര്‍ പരിശോധന നടത്തി നെഗറ്റീവ് ആകുന്നവര്‍ക്കാണ് ഇതുവരെ യു എ ഇയിലേക്ക് പുറപ്പെടാന്‍ അനുമതി നല്‍കിയിരുന്നത്. എന്നാല്‍, ഇന്ന് മുതല്‍ അതത് രാജ്യത്തെ സര്‍ക്കാര്‍ അക്രഡിറ്റഡ് ലാബുകളില്‍ നടത്തിയ പി.സി.ആര്‍ പരിശോധനാഫലം യാത്രക്ക് മതിയാകുമെന്ന് യുഎഇ വിമാനകമ്പനികള്‍ വ്യക്തമാക്കി.

എമിറേറ്റ്‌സ്, ഇത്തിഹാദ് എയര്‍ലൈന്‍സ് എന്നിവക്ക് പുറമെ, എയര്‍ ഇന്ത്യ എക്‌സ്പ്രസും നിബന്ധനയില്‍ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് പുറപ്പെടുന്ന യാത്രക്കാര്‍ക്ക് ഐ.സി.എം ആര്‍ അംഗീകരിച്ച ലാബുകളില്‍ നടത്തിയ പരിശോധനയുടെ ഫലവുമായി യാത്രനടത്താം എന്നാണ് വിശദീകരണം.

SHARE