കോവിഡിന്റെ രണ്ടാംവരവ് ഇന്ത്യയിലുണ്ടാകുമോ? ; പ്രതികരണവുമായി ഐസിഎംആര്‍ മേധാവി

ഡല്‍ഹി: കോവിഡിന്റെ രണ്ടാംവരവ് ഇന്ത്യയിലുണ്ടാകുമോയെന്ന് പറയുക ബുദ്ധിമുട്ടാണെന്ന് ഐസിഎംആര്‍ മേധാവി ഡോക്ടര്‍ ബല്‍റാം ഭാര്‍ഗവ. കോവിഡ് വ്യാപനത്തിന് രാജ്യത്ത് പൊതുസ്വഭാവമില്ല. വ്യത്യസ്ത രീതിയിലാണ് രോഗം പടരുന്നത്. ചില സംസ്ഥാനങ്ങളില്‍ രോഗം വന്‍ തോതില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കേണ്ടതുണ്ടെന്നും എല്ലാ സ്വകാര്യ, സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും പരിശോധന നടത്താന്‍ സൗകര്യങ്ങളുണ്ടാകണമെന്നും ബല്‍റാം ഭാര്‍ഗവ വ്യക്തമാക്കി.

രാജ്യത്തെ കോവിഡ് രോഗികളുടെ ദിവസേന വര്‍ധിക്കുകയാണ്. തുടര്‍ച്ചയായി ആറാം ദിവസവും അരലക്ഷത്തിലധികം പേരാണ് രോഗികളായത്. രോഗമുക്തരാകുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാകുന്നത് മാത്രമാണ് നിലവില്‍ പ്രതീക്ഷ നല്‍കുന്ന ഘടകം.

SHARE