ലോകകപ്പ് വിജയത്തിന്റെ അടിസ്ഥാനം ബൗണ്ടറിയുടെ എണ്ണം ആവരുതെന്ന് സച്ചിന്‍ തെണ്ടുല്‍ക്കര്‍

മുംബൈ: സൂപ്പര്‍ ഓവറിലും മത്സരം സമനില ആവുന്ന അവസ്ഥ വന്നാല്‍ ബൗണ്ടറിയുടെ മാനദണ്ഡത്തില്‍ വിജയിയെ തീരുമാനിക്കരുതെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍. സൂപ്പര്‍ ഓവറിലും സമനില വന്നാല്‍ ഒരു സൂപ്പര്‍ ഓവര്‍ കൂടി അനുവദിക്കുകയാണ് വേണ്ടതെന്നും സച്ചിന്‍ നിര്‍ദേശിച്ചു. അതിനപ്പുറത്ത് ഇരു ടീമുകളും നേടിയ ബൗണ്ടറികളുടെ എണ്ണമാകരുത് ജയപരാജയങ്ങളുടെ അടിസ്ഥാനമെന്നും സച്ചിന്‍.

ഇത് ലോകകപ്പ് ഫൈനലില്‍ മാത്രം പോര എന്നും ടൈ ആകുന്ന മത്സരങ്ങളിലെല്ലാം ഈ നിയമം കൊണ്ടു വരണമെന്നും സച്ചിന്‍ പറഞ്ഞു. ഫുട്‌ബോളില്‍ നോക്കൗട്ട് മത്സരങ്ങളില്‍ പോലും സമനില ആകുന്ന അവസ്ഥയില്‍ എക്‌സ്ട്രാ ടൈം അനുവദിക്കുന്ന കാര്യവും സച്ചിന്‍ സൂചിപ്പിച്ചു. ലോകകപ്പ് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

SHARE