ഇന്ത്യ-ശ്രീലങ്ക മത്സരത്തിനിടെ സ്റ്റേഡിയത്തിനു മുകളില്‍ ‘കശ്മീരിനു നീതി’ ബാനറുമായി ചെറുവിമാനം; ആശങ്ക

ലീഡ്‌സ്: ഇംഗ്ലണ്ടില്‍ നടക്കുന്ന ഐ.സി.സി ലോകകപ്പിലെ ഇന്നത്തെ ഇന്ത്യ-ശ്രീലങ്ക മത്സരത്തിനിടെ ‘കശ്മീരിനു നീതി’ എന്ന ബാനറുയര്‍ത്തി ഒരു വിമാനം സ്റ്റേഡിയത്തിനു മുകളില്‍ ചുറ്റിപ്പറ്റി നില്‍ക്കുന്നതായി ക്യാമറയില്‍ പതിഞ്ഞു. ലോകകപ്പിലെ സെക്യൂരിറ്റി വിഭാഗത്തിന്റെ ക്യാമറയിലാണ് ബാനര്‍ വഹിക്കുന്ന ചെറുവിമാനം കണ്ടത്. ഗ്രൗണ്ടിനു മുകളില്‍ വിമാനം പറക്കുന്നത് കണ്ടത് ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.

രാജ്യാന്തര ക്രിക്കറ്റ് മത്സരം നടക്കുന്ന പ്രദേശത്തിനു മുകളിലൂടെ വിമാനം പോവാത്ത വിധം സുരക്ഷ ഒരുക്കണമെന്ന് ക്രിക്കറ്റ് നിയമമുണ്ട്. ഈ നിയമം നിലനില്‍ക്കെയാണ് സ്‌റ്റേഡിയത്തിനു മുകളില്‍ ചുറ്റിപ്പറ്റി ഒരു വിമാനം പറന്നത്.