ക്രിക്കറ്റ്: ലോകകിരീടം ഇംഗ്ലണ്ടിന്

ലണ്ടന്‍: ലോകം കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് ഫൈനല്‍ പോരാട്ടത്തില്‍ ലോകകപ്പ് കിരീടം ചൂടി ഇംഗ്ലണ്ട്. ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 242 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് നിശ്ചിത 50 ഓവറില്‍ 241 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു.

ഇതോടെ സൂപ്പര്‍ ഓവറിലേക്ക് നീങ്ങിയ മത്സരത്തില്‍ കിവികള്‍ക്കായി പന്തെടുത്തത് ബോള്‍ട്ട്. സ്‌റ്റോക്‌സും ബട്‌ലറും ചേര്‍ന്ന് 15 റണ്‍സെടുത്തു. ഇംഗ്ലണ്ടിനായി പന്തെടുത്തത് ജോഫ്ര ആര്‍ച്ചര്‍. അവസാന പന്തില്‍ രണ്ട് റണ്‍സ് വേണ്ടിയിരുന്ന കിവീസ് ബാറ്റ്‌സ്മാന്‍മാരെ ഇംഗ്ലണ്ട് ഫീല്‍ഡര്‍മാര്‍ തോല്‍പിച്ചു. റോയ്‌യുടെ ത്രോയില്‍ ബട്ലര്‍ സ്റ്റംപ് ചെയ്തപ്പോള്‍ സമനിലയും ഇംഗ്ലണ്ടിന് ആദ്യ ലോകകപ്പും.

സൂപ്പര്‍ ഓവറിനു മുമ്പ് അവസാന പന്തില്‍ വിജയത്തിലേക്ക് ഇംഗ്ലണ്ടിന് രണ്ടു റണ്‍സെന്ന നിലയില്‍ നില്‍ക്കെ, രണ്ടാം റണ്ണിനുള്ള ശ്രമത്തില്‍ മാര്‍ക്ക് വുഡ് റണ്ണൗട്ടായതാണ് നിര്‍ണായകമായത്. ഇതോടെ മത്സരം ടൈയില്‍ വന്നു. ബെന്‍സ്റ്റോക്‌സിന്റെ 84 റണ്‍സ് ഇന്നിങ്‌സാണ് ഇംഗ്ലണ്ട്് വിജയത്തില്‍ നിര്‍ണായകമായത്. 60 പന്തില്‍ 59 റണ്‍സുമായി ജോസ് ബട്‌ലറും മികച്ച കളി കളിച്ചു.

ന്യൂസിലാന്റിനെതിരെ ഇംഗ്ലണ്ടിന് 242 റണ്‍സ് വിജയലക്ഷ്യം. ഭേദപ്പെട്ട രീതിയില്‍ ഇന്നിംഗ്‌സ് ആരംഭിച്ച കിവികള്‍ക്ക് ഓരോ ഇടവേളകളിലും വിക്കറ്റ് നഷ്ടപ്പെട്ടതോടെ കൂറ്റന്‍ സ്‌കോര്‍ വെറും സ്വപ്‌നമായി മാറി. കിവികള്‍ക്ക് വേണ്ടി ഹെന്റി നിക്കോല്‍സ് അര്‍ധസെഞ്ച്വറി തികച്ചു.

ഇംഗ്ലണ്ടിന് വേണ്ടി ക്രിസ് വോക്‌സും ലിയാം പ്ലംകെറ്റും മൂന്ന് വിക്കറ്റ് വൂതം നേടി. മാര്‍ക്ക് വുഡും ജോഫ്ര ആര്‍ച്ചറും ഒരോ വിക്കറ്റ് വീതം നേടി.