ധോനി വിരമിക്കുമോ? വിരാത് കോലി പറയുന്നതിങ്ങനെ

ലണ്ടന്‍: ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്രിക്കറ്റര്‍മാരില്‍ ഒരാളാണ് മഹേന്ദ്ര സിങ് ധോനി. ക്രിക്കറ്റര്‍ എന്ന നിലയില്‍ കളി മികവിലും ക്യാപ്റ്റന്‍ എന്ന നിലയില്‍ അത്ഭുതപ്പെടുത്തുന്ന തീരുമാനങ്ങളും കൊണ്ട് നമ്മെ ഒരുപാട് വിസ്മയിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ധോനി തന്റെ 38ാമത് പിറന്നാള്‍ ആഘോഷിച്ചത്. ടീം ഇന്ത്യയിലെ ഏറ്റവും പ്രായം ചെന്ന ക്രിക്കറ്ററാണ് അദ്ദേഹം.

ഈ ലോകകപ്പോടെ ധോനി വിരമിക്കുമെന്ന അഭ്യൂഹം നിലനിന്നിരുന്നു. എന്നാല്‍ ധോനിയുടെ വിരമിക്കല്‍ തീരുമാനത്തെ സംബന്ധിച്ച് ക്യാപ്റ്റന്‍ വിരാത് കോലി പറയുന്നത് ഭാവി പരിപാടികളെ കുറിച്ച് ധോനി തന്നോട് ഒന്നും പറഞ്ഞിട്ടില്ലെന്നാണ്.

ന്യൂസിലാന്റിനെതിരായ ഇന്നത്തെ സെമിഫൈനല്‍ മത്സരത്തില്‍ ധോനി 50 റണ്‍സെടുത്തിരുന്നു. മത്സരത്തില്‍ ഇന്ത്യ 18 റണ്‍സിന് തോറ്റതോടെ ലോഡ്‌സിലെ ഫൈനല്‍ പോരാട്ടത്തിന് യോഗ്യതയില്ലാതായി. നാളെ നടക്കുന്ന ഇംഗ്ലണ്ട്-ഓസ്‌ട്രേലിയ മത്സരത്തില്‍ വിജയിക്കുന്ന ടീം ഫൈനലില്‍ ന്യൂസിലാന്റുമായി ഏറ്റുമുട്ടും.

SHARE