ലോകകപ്പ്; ഓസ്‌ട്രേലിയയെ വീഴ്ത്തി ഇംഗ്ലണ്ട് ഫൈനലില്‍

ലണ്ടന്‍: ക്രിക്കറ്റ് ലോകകപ്പ് കിരീടം ഇത്തവണ ആരു നേടിയാലും അത് പുതിയ ചരിത്രമാവും. ലീഡ്‌സില്‍ നടന്ന രണ്ടാം സെമിഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരെ ഇംഗ്ലണ്ട് മിന്നുന്ന ജയം നേടിയതോടെ കലാശപ്പോര് ആതിഥേയരും ന്യൂസിലാന്റും തമ്മിലാകും. രണ്ടു ടീമുകളും ഇതുവരെ ലോകകപ്പ് നേടിയിട്ടില്ല.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസ്‌ട്രേലിയ ഉയര്‍ത്തിയ 224 റണ്‍സ് വിജയ ലക്ഷ്യം 32.1 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇംഗ്ലണ്ട് മറികടക്കുകയായിരുന്നു. 85 റണ്‍സെടുത്ത ജേസന്‍ റോയ്, 49 എടുത്ത ജോറൂട്ട്, 45 റണ്‍സെടുത്ത ഓയിന്‍ മോര്‍ഗന്‍ എന്നിവരുടെ അടി മികവിലാണ് ഇംഗ്ലണ്ടിന്റെ വിജയം അനായാസമാക്കിയത്. ഇംഗ്ലണ്ടിനായി ക്രിസ് വോക്‌സ്, ആദില്‍ റഷീദ് എന്നിവര്‍ മൂന്നു വീതവും ജോഫ്ര ആര്‍ച്ചര്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.

നേരത്തെ ഓസ്‌ട്രേലിയ 49 ഓവറില്‍ 229 റണ്‍സ് ചേര്‍ക്കുന്നതിനിടെ എല്ലാവരും പുറത്തായി. 119 പന്തില്‍ 85 റണ്‍സെടുത്ത സ്റ്റീവ് സ്മിത്ത് മാത്രമേ ടീമില്‍ തിളങ്ങിയുള്ളു. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ കാരി 46 റണ്‍സുമെടുത്തു. 14ന് ലോഡ്‌സില്‍ വെച്ചാണ് ഫൈനല്‍.