സച്ചിന്റെ 27 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്ത് അഫ്ഗാന്‍ ക്രിക്കറ്റര്‍

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ 27 വര്‍ഷത്തെ പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്ത് അഫ്ഗാന്‍ ക്രിക്കറ്റ് ബാറ്റ്‌സ്മാന്‍ ഇക്രാം അലി ഗില്‍. ലോകകപ്പില്‍ ഒരു ഇന്നിങ്‌സില്‍ 80നു മുകളില്‍ റണ്‍സെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ബാറ്റ്‌സ്മാനെന്ന സച്ചിന്റെ റെക്കോര്‍ഡാണ് ഇക്രാം അലി തിരുത്തി എഴുതിയത്.

ഇന്നലെ നടന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തില്‍ ഇക്രാം അലി 86 റണ്‍സ് എടുത്തിരുന്നു. പതിനെട്ട് വയസും 278 ദിവസവുമാണ് ഇക്രാം അലിയുടെ പ്രായം. പതിനെട്ട് വയസും 318 ദിവസവും ആയപ്പോള്‍, 1992 ലോകകപ്പില്‍ സിംബാബ്വെക്കെതിരെ സച്ചിന്‍ നേടിയ 81 റണ്‍സ് എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി.