2023 വരെയുള്ള പര്യടനങ്ങള്‍ ഐസിസി പുനക്രമീകരിക്കും

ഐസിസി ഷെഡ്യൂള്‍ പ്രകാരം 2023 വരെയുള്ള ടെസ്റ്റ്, ഏകദിന, ടി20 പര്യടനങ്ങള്‍ പുനക്രമീകരിക്കും. ഇന്ന് ചേര്‍ന്ന ഐസിസി ചീഫ് എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. കോവിഡ് ഭീഷണിയെത്തുടര്‍ന്ന് മത്സരങ്ങള്‍ മാറ്റിവയ്ക്കുന്ന സാഹചര്യത്തിലാണ് നടപടി.

കോവിഡ്19 ഭീഷണി കാരണം ഇതിനകം തന്നെ ക്രിക്കറ്റ് പര്യടനങ്ങള്‍ നീട്ടി വയ്ക്കുകയോ റദ്ദാക്കുകയോ ചെയ്തിരുന്നു. ജൂണില്‍ നടക്കാനിരിക്കുന്ന വെസ്റ്റ് ഇന്‍ഡീസിന്റെ ഇംഗ്ലണ്ട് പര്യടനം, ന്യൂസീലന്‍ഡിന്റെ സ്‌കോട്ട്‌ലന്‍ഡ്, അയര്‍ലന്‍ഡ് പര്യടനങ്ങള്‍ എന്നിവയടക്കമുള്ള തുടര്‍ മത്സരങ്ങളും റദ്ദാക്കുകയോ നീട്ടിവയ്ക്കുകയോ ചെയ്യാനും സാധ്യതയുണ്ട്.ഐസിസിയുടെ പൂര്‍ണ അംഗളായ 12 ക്രിക്കറ്റ് ബോര്‍ഡുകളുടെയും അസോസിയേറ്റ് അംഗങ്ങളുടെയും പ്രതിനിധികള്‍ വ്യാഴാഴ്ച നടന്ന ചീഫ് എക്‌സിക്യൂട്ടീവ് യോഗത്തില്‍ പങ്കെടുത്തു.

SHARE