കൊച്ചി: പ്രളയബാധിത പ്രദേശങ്ങളിലേക്കുള്ള അവശ്യസാധനങ്ങളുടെ ശേഖരണവും വിരണവും നടക്കുന്ന കാക്കനാട് കെ.ബി.പി.എസ് പ്രസ്സില്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു എറണാകുളം ജില്ലാകളക്ടര്‍ മുഹമ്മദ് സഫീറുള്ളയും സബ് കളക്ടര്‍ പ്രജ്ഞാല്‍ പാട്ടീലും. അവിടെയുള്ള ഉദ്യോഗസ്ഥന്മാരുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ചാക്കുകെട്ട് ലോറിയില്‍ കയറ്റുന്ന ഒരു ചെറുപ്പക്കാരന് അപ്പോഴാണ് കളക്ടറുടെ ശ്രദ്ധയില്‍ പെട്ടത്. മറ്റുള്ളവരുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് ചാക്കുകെട്ട് ചുമന്ന് വണ്ടിയില്‍ കയറ്റുന്ന അയാള്‍ ഒരു ഐ.എ.എസ് ഓഫീസറായിരുന്നു. കേന്ദ്രഭരണപ്രദേശമായ ദാദ്ര നാഗര്‍ ഹവേലി കളക്ടറായ കണ്ണന് ഗോപിനാഥന്.
തന്റെ നാട് മഹാപ്രളയത്തില്‍ മുങ്ങുമ്പോള്‍ അന്യനാട്ടില്‍ സുഖിച്ചിരിക്കാന്‍ അയാളുടെ മനസ് അനുവദിച്ചില്ല. തന്റെ മേലധികാരികളോട് തന്റെ നാടിന്റെ അവസ്ഥ വിവരിച്ച് ലീവെടുത്ത് വന്നതാണ് കണ്ണന്. മൂന്ന് ദിവസം ആലപ്പുഴയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തതിന് ശേഷമാണ് അടുത്ത ദിവസം എറണാകുളത്ത് എത്തിയത്.
2012 ബാച്ചിലെ ഐ.എ.എസ് ഓഫീസറായ കണ്ണന് കോട്ടയം സ്വദേശിയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സന്നദ്ധ പ്രവര്‍ത്തകര്‍ സംസ്ഥാനത്ത് സേവനത്തിനെത്തിയിരുന്നുവെന്ന് കണ്ണന് പറഞ്ഞു. ലഡാക്, മീററ്റ്, രാജസ്ഥാന് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് വന്ന തനിക്കറിയുന്ന സന്നദ്ധപ്രവര്‍ത്തകര്‍ ചെങ്ങന്നൂര്‍, കോഴഞ്ചേരി, ആറന്മുള, ഇടുക്കി തുടങ്ങിയ സ്ഥലങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തിട്ടുണ്ടെന്നും കണ്ണന് വ്യക്തമാക്കി.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ദാദ്രയില്‍ തിരിച്ചെത്തിയ കണ്ണന് രണ്ട് ട്രക്ക് മരുന്നുകള്‍ കേരളത്തിലേക്ക് അയച്ചു. കേരളത്തിന് കൂടുതല്‍ സഹായങ്ങള്‍ എത്തിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
The incredible Kannan- @naukarshah. The service is truly proud of IAS officers like you- who truly epitomize what Indian Administrative Service is. @kbssidhu1961 @ShekharGupta https://t.co/XU0Fembe97
— IAS Association (@IASassociation) September 5, 2018