കോവിഡ് വരാതിരിക്കാന്‍ മലേറിയയുടെ മരുന്ന് കഴിക്കുന്നുണ്ടെന്ന് ട്രംപിന്റെ വെളിപ്പെടുത്തല്‍

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മലേറിയ മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ താന്‍ കഴിക്കാറുണ്ടെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മലേറിയയുടെ മരുന്ന് കോവിഡ് ചികിത്സക്ക് ഉപയോഗിക്കുന്ന കാര്യത്തില്‍ ആരോഗ്യ വിദഗ്ധര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നതിനിടെയാണ് ട്രംപിന്റെ വെളിപ്പെടുത്തല്‍. കഴിഞ്ഞ ഒരാഴ്ചയായി താന്‍ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കഴിക്കുന്നുണ്ടെന്നാണ് പ്രസിഡന്റ് ട്രംപ് പറയുന്നത്.

നിലവില്‍ ട്രംപിന്റെ കോവിഡ് പരിശോധനാ ഫലങ്ങള്‍ നെഗറ്റീവാണ്. കോവിഡിന് സമാനമായ ലക്ഷണങ്ങള്‍ ഒന്നുംതന്നെയില്ല. എന്നാല്‍ പ്രതിരോധത്തിന്റെ ഭാഗമായാണ് താന്‍ മരുന്ന് കഴിക്കുന്നതെന്നാണ് ട്രംപിന്റെ വാദം.കോവിഡ് ചികിത്സക്ക് മരുന്ന് ഉപയോഗിക്കുന്നത് ദൂഷ്യഫലങ്ങളുണ്ടാക്കുമെന്നാണ് അമേരിക്കയിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുമ്പോഴും ഇതിനെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് ട്രംപ് കൈക്കൊള്ളുന്നത്.

SHARE