വ്യോമസേന ഹെലികോപ്റ്റര്‍ നടുറോഡില്‍ അടിയന്തിരമായി ഇറക്കി

ചണ്ഡീഗഢ്: ഹരിയാനയിലെ ഹൈവേയില്‍ വ്യോമസേന ഹെലികോപ്റ്റര്‍ അടിയന്തിരമായി ഇറക്കി. യന്ത്ര തകരാര്‍ മൂലമാണ് ഹെലികോപ്റ്റര്‍ തിരിച്ചിറക്കേണ്ടിവന്നതെന്ന് പൊലീസ് വ്യക്തമാക്കി.

നാല് പേരുമായി സഞ്ചരിച്ച ഫ്രഞ്ച് നിര്‍മിത ചീറ്റ ഹെലികോപ്റ്ററാണ് ഹരിയാനയിലെ സോനിപത്ത് കെ.എം.പി എക്‌സ്പ്രസ് വേയില്‍ അടിയന്തിരമായി ഇറക്കിയത്. ഹെലികോപ്റ്റര്‍ റോഡിലിറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഹെലികോപ്റ്റര്‍ റോഡിലേക്ക് ഇറങ്ങുമ്പോള്‍ ഒരാള്‍ റോഡില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഹെലികോപ്റ്ററിലുണ്ടായിരുന്ന യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് പൊലീസ് വ്യക്തമാക്കി.

വ്യോമസേന ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ സംഭവ സ്ഥലത്തെത്തുകയും യന്ത്ര തകരാര്‍ പരിഹരിച്ച ശേഷം ഒരു മണിക്കൂറിനുള്ളില്‍ ഹെലികോപ്റ്റര്‍ റോഡില്‍ നിന്ന് മാറ്റുകയും ചെയ്തു.

SHARE