ഇത്തവണ ഹോളി ആഘോഷിക്കുന്നില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഡല്‍ഹി കലാപത്തിന്റെ 47 പേര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് കെജ്രിവാളിന്റെ തീരുമാനം. ആംആദ്മി പാര്‍ട്ടിയും ഇത്തവണ ഹോളി ആഘോഷത്തിന്റെ ഭാഗമാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത്തവണത്തെ ഹോളി ആഘോഷത്തില്‍ പങ്കെടുക്കുന്നില്ലെന്ന് നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും അറിയിച്ചിരുന്നു.എന്നാല്‍ കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനായി കൂട്ടം കൂടിയുള്ള പരിപാടികളില്‍ നിന്നും മാറി നില്‍ക്കുക എന്ന ഉദ്യേശത്തോടെയാണ് മോദിയും അമിത് ഷായും ആഘോഷങ്ങള്‍ ഒഴിവാക്കിയത്.
സംഘപരിവാര്‍ അഴിഞ്ഞാടിയ ഡല്‍ഹി കലാപത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനും ഒരു ഐബി ഉദ്യോഗസ്ഥനും അടക്കം 47 പേര്‍ കൊല്ലപ്പെടുകയും 200 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. നിരവധി വീടുകളും കടകളും അക്രമത്തില്‍ തകര്‍ന്നിരുന്നു. ഇന്നലെ മാത്രം ആയിരത്തിലധികം പേരാണ് ഡല്‍ഹിയില്‍ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയത്.