‘എനിക്ക് മരിക്കാന്‍ ആഗ്രഹമില്ല, അവരെ തൂക്കിലേറ്റുന്നത് കാണണം’;കണ്ണീരിലാഴ്ത്തി അവളുടെ അവസാന വാക്കുകള്‍

എനിക്ക് മരിക്കാന്‍ ആഗ്രഹമില്ല, എന്നെ രക്ഷിക്കൂ… അവരെ തൂക്കിലേറ്റുന്നത് എനിക്കു കാണണം’ ഉന്നാവില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി ജീവതത്തിനോട് യാത്ര പറയുന്നതിന് മുന്‍പ് കുടുംബാംഗങ്ങളോടും ഡോക്ടര്‍മാരോടും പറഞ്ഞ വാക്കുകളാണിത്. ഇന്നലെ രാത്രി 11.40ന് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്നായിരുന്നു മരണം. ‘കൊടുംവേദനയാണ് അവള്‍ അനുഭവിച്ചത്. രക്ഷിക്കണമെന്ന് അവള്‍ അപേക്ഷിക്കുകയായിരുന്നു’ ആശുപത്രിയിലെ ഒരു മുതിര്‍ന്ന ഡോക്ടര്‍ പറഞ്ഞു. പീഡനക്കേസിലെ വാദം കേള്‍ക്കുന്നതിനായി റായ് ബറേലിയിലെ കോടതിയിലേക്ക് പോകുമ്പോഴാണ് യുവതിയെ അക്രമികള്‍ ആക്രമിക്കുകയായിരുന്നു.

മരണത്തിന് മുമ്പ് പെണ്‍കുട്ടി മജിസ്‌ട്രേറ്റിന് പ്രതികളെക്കുറിച്ച് മൊഴി നല്‍കിയെന്നാണ് സൂചന. തീ കൊളുത്തുന്നതിന് മുമ്പ് തന്നെ മര്‍ദിച്ചെന്നും കത്തികൊണ്ട് ആക്രമിച്ചെന്നും പെണ്‍കുട്ടി പൊലീസിനും മൊഴി നല്‍കിയിരുന്നു.തീ കത്തിപ്പടരുമ്പോഴും ഒരു കിലോമീറ്റര്‍ ഓടി ഒരു വീടിന് പുറത്തു ജോലിചെയ്യുന്നയാളുടെ അടുത്തുചെന്നു യുവതി സഹായം തേടിയിരുന്നു. പൊലീസിനെ വിവരമറിയിച്ച ശേഷം അവര്‍ അവളെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. പെണ്‍കുട്ടി പൊലീസിനു നല്‍കിയ മൊഴിയില്‍ അഞ്ച് പ്രതികളെക്കുറിച്ചും പറഞ്ഞിരുന്നു.

SHARE