‘എനിക്ക് നായകനാവണം’;ഫുട്‌ബോളില്‍ നിന്ന് വിരമിച്ചശേഷമുള്ള ആഗ്രഹം തുറന്ന് പറഞ്ഞ് ക്രിസ്റ്റ്യാനോ

ഫുട്‌ബോളില്‍ നിന്ന് വിരമിച്ചശേഷമുള്ള ആഗ്രഹം തുറന്നു പറഞ്ഞ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഫുട്‌ബോളില്‍ നിന്ന് വിരമിച്ചശേഷം ഹോളിവുഡ് സിനിമയില്‍ നായകനാവാണ് ക്രിസ്റ്റ്യനോക്ക് ആഗ്രഹം.

ശരീരം ഫുട്‌ബോളിന് വഴങ്ങുന്നില്ലെന്ന് തോന്നിത്തുടങ്ങിയാല്‍ കളി മതിയാക്കും. ജീവിതത്തില്‍ താന്‍ നേടിയതെല്ലാം ഫുട്‌ബോളില്‍ നിന്നാണ്. 34ാം വയസിലും കിരീടങ്ങള്‍ നേടാനുള്ള ശാരീരികക്ഷമതയും അതിനായി കഠിനാധ്വാനം ചെയ്യാനുള്ള മനസും തനിക്കുണ്ടെന്നും റൊണാള്‍ഡോ പറഞ്ഞു.നാല്‍പതാം വയസിലും പ്രഫഷണല്‍ ഫുട്‌ബോളില്‍ തുടരുന്ന താരങ്ങളുണ്ട്. അതുപോലെ മികവ് കാട്ടാന്‍ തനിക്ക് കഴിയുമെന്നാണ് പ്രതീക്ഷയെന്നും റൊണാള്‍ഡോ പറഞ്ഞു.

SHARE