ഞങ്ങള്‍ ഇന്ത്യക്കാരാണോ എന്ന് തീരുമാനിക്കേണ്ടത് ബി.ജെ.പി അല്ല;അഖിലേഷ് യാദവ്

പൗരത്വ ഭേദഗതി നിയമത്തിന്റെ പശ്ചാത്തലത്തില്‍ എന്‍.പി.ആര്‍ നടപടികളോട് സഹകരിക്കില്ലെന്ന വെളിപ്പെടുത്തലുമായി സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. എന്‍.പി.ആര്‍ ഫോമുകള്‍ പൂരിപ്പിക്കില്ലെന്നും എസ്.പി പ്രവര്‍ത്തകരെല്ലാം എന്‍.പി.ആര്‍ നടപടികളില്‍ നിന്നും വിട്ടുനില്‍ക്കുമെന്നും അഖിലേഷ് പറഞ്ഞു.

രാജ്യത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ വ്യാപകമായി പ്രതിഷേധം നടക്കുന്നതിനിടയിലാണ് അഖിലേഷ് യാദവിന്റെ പ്രസ്താവന. പൗരത്വ നിയമത്തിന്റെ പശ്ചാത്തലത്തില്‍ എന്‍.പി.ആര്‍ നടപടികള്‍ സംസ്ഥാനത്ത് നിര്‍ത്തിവെക്കുമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയനും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും പ്രഖ്യാപിച്ചിരുന്നു.

SHARE