സിഎഎ പ്രക്ഷോഭം ശക്തം; ഇത്ര പ്രതീക്ഷിച്ചില്ലെന്ന് കേന്ദ്രമന്ത്രി

മുംബൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം തുടരുന്നതിനിടെ മോദി സര്‍ക്കാറിനെതിരെ ഉയരുന്ന വികാരത്തില്‍ ഞെട്ടിത്തരിച്ച് കേന്ദ്ര സര്‍ക്കാരും ബി.ജെ.പി നേതൃത്വവും. ഇത്രയും ശക്തമായ പ്രതിഷേധം ഉയരുമെന്നു കരുതിയിരുന്നില്ലെന്നു ഇതുകൊണ്ട് പാര്‍ട്ടിക്കുണ്ടായ നഷ്ടം പരിഹരിക്കാനുള്ള തത്രപ്പാടില്‍ സഖ്യകക്ഷികളോടും മറ്റും സഹായം തേടുകയാണെന്ന് ബി.ജെ.പിയെന്ന് റോയ്‌ട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

രണ്ടാഴ്ചയോളം പ്രധാനനഗരങ്ങളില്‍ ഇത്ര ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ഏറിയാല്‍ മുസ്‌ലിംകളില്‍നിന്നു പ്രതിഷേധം ഉയരുമെന്നാണു കരുതിയതെന്നും കേന്ദ്ര മന്ത്രി സഞ്ജീവ് ബല്യാന്‍ റോയ്‌ട്ടേഴ്‌സിനോടു പറഞ്ഞു. നിയമത്തിനെതിരെ ഉയര്‍ന്ന പ്രതിഷേധം തണുപ്പിക്കാന്‍ ഗ്രാമപ്രദേശങ്ങളില്‍ വരെ പ്രചാരണം നടത്താനുള്ള ഒരുക്കത്തിലാണ് ആര്‍എസ്എസ്. നിക്ഷിപ്ത താല്‍പര്യത്തോടെ രാജ്യാന്തര തലത്തില്‍ തന്നെ തെറ്റായ വിവരങ്ങളാണ് പ്രചരിപ്പിച്ചിരിക്കുന്നതെന്ന് ആര്‍എസ്എസ് നേതാവ് മന്‍മോഹന്‍ വൈദ്യ പറഞ്ഞു. ചര്‍ച്ചകളിലൂടെയും സംവാദങ്ങളിലൂടെയും എതിര്‍പ്പ് ഇല്ലാതാക്കാനാണു ശ്രമിക്കുന്നത്. ബില്‍ പാസാക്കുന്ന വേളയില്‍ കൃത്യമായ രാഷ്ട്രീയ സമവാക്യം പാര്‍ട്ടി കണക്കിലെടുത്തിരുന്നില്ലെന്നാണ് വിലയിരുത്തല്‍