‘ആ സ്വര്‍ണക്കടത്തുകാരന്‍ ഞാനല്ല, സ്വപ്‌നയെയോ സന്ദീപിനെയോ അറിയില്ല’; ഫൈസല്‍ ഫരീദ്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതി താനാണ് എന്ന തരത്തില്‍ വരുന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന് ഫൈസല്‍ ഫരീദ്. എന്നാല്‍ പ്രചരിച്ച ചിത്രം തന്റേതാണെന്നും ഫൈസല്‍ വ്യക്തമാക്കി.

യു.എ.ഇ കോണ്‍സുലേറ്റിലേക്ക് ഒരു സാധനവും അയച്ചിട്ടില്ല, സ്വപ്‌നയെയോ, സന്ദീപിനെയോ അറിയില്ല. ചിത്രം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും- ഫൈസലിനെ ഉദ്ധരിച്ച് മീഡിയാ വണ്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.

അജ്ഞാത സ്വര്‍ണക്കള്ളക്കടത്തുകാരന്‍ എന്ന പേരിലാണ് ഫൈസല്‍ ഫരീദിന്റെ ചിത്രങ്ങള്‍ പ്രചരിച്ചിരുന്നത്. സരിതിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളുടെ പേര് ഉയര്‍ന്നു വന്നത് എന്നായിരുന്നു വാര്‍ത്തകള്‍. ഇയാളെ പ്രതിയാക്കി എന്‍.ഐ.എ എഫ്.ഐ.ആറും ഫയല്‍ ചെയ്തിട്ടുണ്ട്.