കോവിഡിനെ തോല്‍പ്പിച്ച് സൂപ്പര്‍ താരം ഡിബാല

യുവന്റസിന്റെയും അര്‍ജന്റീനയുടെയും സൂപ്പര്‍താരം പൗളോ ഡിബാല കോവിഡ് മുക്തനായി. അദ്ദേഹം തന്നെയാണ് രോഗം ഭേദമായ കാര്യം വ്യക്തമാക്കിയത്. ഒരു മാസത്തോളം നീണ്ട വിശ്രമത്തിനൊടുവിലാണ് താരം രോഗമുക്തനായി വീണ്ടും കളിക്കളത്തിലേക്ക് തിരിച്ചുവരുന്നത്.

‘എന്റെ രോഗവുമായി ബന്ധപ്പെട്ട് പലരും പലതും പറഞ്ഞിരുന്നു. ഇപ്പോള്‍ ഞാന്‍ പറയുന്നു എന്റെ രോഗം പൂര്‍ണമായും ഭേദമായി. എനിക്കുവേണ്ടി പ്രാര്‍ഥിച്ച ഏവര്‍ക്കും നന്ദി.ഡിബാല കുറിച്ചു. ഡിബാലയടക്കം മൂന്ന് യുവന്റസ് താരങ്ങള്‍ക്കാണ് കോവിഡ് 19 പിടിപെട്ടത്. ഡാനിയേല്‍ റുഗാനി, ബ്ലെയ്‌സ് മറ്റിയൂഡി എന്നിവരാണ് മറ്റ് താരങ്ങള്‍. ഇരുവരും ഏപ്രില്‍ മാസത്തില്‍ രോഗമുക്തി നേടിയിരുന്നു. മാര്‍ച്ച് 22 നാണ് ഡിബാലയ്ക്കും കാമുകി ഓറിയാനയ്ക്കും കോവിഡ് 19 സ്ഥിരീകരിക്കുന്നത്.

SHARE