രാഹുല്‍ ഗാന്ധി വന്നാല്‍ നല്ലതെന്ന് ഹൈദരലി തങ്ങള്‍

കണ്ണൂര്‍: കേരളത്തില്‍ രാഹുല്‍ ഗാന്ധി മത്സരിച്ചാല്‍ നല്ലതെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. തീരുമാനം കോണ്‍ഗ്രസിന്റേതാണെന്നും അദ്ദേഹം പറഞ്ഞു. നവീകരിച്ച കണ്ണൂര്‍ ബാഫഖി തങ്ങള്‍ സ്മാരക സൗധം ഉദ്ഘാടനം നിര്‍വഹിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തങ്ങള്‍. തീരുമാനം വരാന്‍ കാത്തിരിക്കുകയാണ്. തീരുമാനം വന്നാല്‍ മുസ്‌ലിംലീഗിന്റെ എല്ലാ പിന്തുണയുമുണ്ടാകുമെന്നും ഹൈദരലി തങ്ങള്‍ വ്യക്തമാക്കി.