മെട്രോ മുഹമ്മദ് ഹാജി,നിഷ്‌കളങ്ക സ്‌നേഹവും നിസ്വാര്‍ത്ഥ സേവനവും മുഖമുദ്രയാക്കിയ വ്യക്തി; ഹൈദരലി തങ്ങള്‍

അന്തരിച്ച മെട്രോ മുഹമ്മദ് ഹാജി നിഷ്‌കളങ്കമായ പെരുമാറ്റത്തിന്റെയും നിസ്വാര്‍ത്ഥ സേവനത്തിന്റെയും മുഖമുദ്രയായിരുന്നെന്ന് ഹൈദരലി തങ്ങള്‍. മുസ്‌ലിം ലീഗ് പ്രസ്ഥാനത്തിനും ചന്ദ്രികക്കും അദ്ദേഹം നല്‍കിയ സേവനങ്ങള്‍ എന്നും ഓര്‍മ്മിക്കപ്പെടുമെന്നും തങ്ങള്‍ പറഞ്ഞു.

ഹൈദരലി തങ്ങളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
നമ്മുടെ പ്രിയങ്കരനായ മെട്രോ മുഹമ്മദ് ഹാജി വിടപറഞ്ഞിരിക്കുന്നു. ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊന്‍. എന്നോട് വ്യക്തിപരമായും പാണക്കാട് കുടുംബവുമായും നല്ല അടുപ്പം പുലര്‍ത്തിയിരുന്നു അദ്ദേഹം. നിഷ്‌കളങ്കമായ പെരുമാറ്റവും നിസ്വാര്‍ത്ഥ സേവനവുമായിരുന്നു മെട്രോ മുഹമ്മദ് ഹാജിയുടെ മുഖമുദ്ര. സമസ്തക്കും മുസ്‌ലിംലീഗ് പ്രസ്ഥാനത്തിനും ചന്ദ്രികക്കും അദ്ദേഹം നല്‍കിയ സേവനങ്ങള്‍ എന്നും ഓര്‍മിക്കപ്പെടും. കാസര്‍ക്കോടിന്റെ മത, രാഷ്ട്രീയ മേഖലകളില്‍ നിറസാന്നിധ്യമായിരുന്ന അദ്ദേഹം വിടവാങ്ങിയത് വലിയ നഷ്ടമാണ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം പ്രത്യേകം തത്പരനായിരുന്നു. ആയിരക്കണക്കിന് പാവപ്പെട്ടവര്‍ക്ക് സാന്ത്വനം നല്‍കാന്‍ മെട്രോ മുഹമ്മദ് ഹാജി മുന്നിലുണ്ടായിരുന്നു. സമുദായ സേവനത്തിനു വേണ്ടിയാണ് അദ്ദേഹം ജീവിതം ഉഴിഞ്ഞുവെച്ചത്. അദ്ദേഹത്തിന്റെ സാന്നിധ്യം ഒരു സന്തോഷമായിരുന്നു. ചികിത്സയിലായിരിക്കുന്ന സമയത്തും പലതവണ ബന്ധപ്പെട്ടിരുന്നു. അല്ലാഹു പദവികള്‍ ഉയര്‍ത്തി പ്രതിഫലം നല്‍കുമാറാവട്ടെ. അദ്ദേഹത്തെയും നമ്മെയും അല്ലാഹു ജന്നാത്തുല്‍ ഫിര്‍ദൗസില്‍ ഒരുമിച്ചുകൂട്ടുമാറാകട്ടെ. ആമീന്‍.
സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, പാണക്കാട്
10062020