മലപ്പുറം: ഹൈദരാബാദില്‍ കുടുങ്ങി കിടക്കുന്ന മലയാളികളുമായി ആള് ഇന്ത്യ കെ.എം.സി.സി ഹൈദരാബാദ് ഘടകത്തിന്റെ നാലാമത്തെ ബസും നാട്ടിലേക്ക് യാത്ര തിരിച്ചു. കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലെ വിദ്യാര്‍ത്ഥികള്‍, സത്രീകള്‍, ഗര്‍ഭിണികള്‍ എന്നിവരടങ്ങിയ മലയാളികളിലെ രണ്ടാമത്തെ സംഘമാണ് നാട്ടിലേക്ക് യാത്ര തിരിച്ചത്.
രാജ്യത്ത് ലോക് ഡൗണ്‍ നാലം ഘട്ടത്തിലേക്ക് കടന്നതോടെ എത്രയും വേഗം കൂടണയാനുള്ള തയ്യാറെടുപ്പിലാണ് മലയാളികള്‍.സര്‍ക്കാര്‍ തീര്‍ത്തും കയ്യൊഴിഞ്ഞ ഇവര്‍ക്ക് കെ.എം.സി.സിയുടെ ഇടപെടലുകള്‍ മാത്രമാണ് പ്രതീക്ഷ. രാജ്യത്ത് ഭാഗികമായി ട്രെയിന്‍ പ്രതീക്ഷയിലായിരുന്നു ഹൈദരാബാദ് മലയാളികള്‍.എന്നാല്‍ ഹൈദരാബാദില്‍ കുടുങ്ങിയ മലയാളികളെ നിരാശപ്പെടുത്തുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത്.
പൂര്‍ണമായി സര്‍ക്കാര്‍ നിയമങ്ങള്‍ പാലിച്ച്, സാമൂഹിക അകലം പാലിച്ചാണ് യാത്ര നടത്തിയത്. യാത്രയിലെ വെള്ളം, ഭക്ഷണം ,സുരക്ഷാ ക്രമീകരണമായുള്ള മാസ്ക്, ഗ്ലൗസ്, സാനിറ്റൈസര്‍ തുടങ്ങിയവ കെ.എം.സി.സി വിതരണം ചെയ്തിരുന്നു.
എ.ഐ.കെ.എം.സി.സി ഹൈദരാബാദ് ഭാരവാഹികളായ മുഹമ്മദലി റജാഈ, ശാക്കിര്‍ തൈവളപ്പില്‍, ശിഹാബ് കോങ്ങാട്, മൊയ്തീന് കുട്ടി മറ്റത്തൊടി, സയീദ് മുള്ളന്‍, സ്പെഷ്യല്‍ കോഓര്‍ഡിനേറ്റര്‍ ഷിബി സി.വി നേതൃത്വം നല്കി.