ആദ്യ എവെ മത്സരത്തില്‍ തോല്‍വി രുചിച്ച് ബ്ലാസ്‌റ്റേഴ്‌സ്

ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരെ ഹൈദരാബാദ് എഫ്‌സിക്ക് വിജയം . മാര്‍കോ സ്റ്റാന്‍കോവിച്ച്, മാഴ്‌സലീഞ്ഞോ എന്നിവരാണു ഹൈദരാബാദിനായി ഗോള്‍ നേടിയത്. മലയാളി താരം രാഹുല്‍ കെ.പിയാണ് ബ്ലാസ്‌റ്റേഴ്‌സിനായി ഗോള്‍ നേടിയത്. ആദ്യ പകുതി ഒരു ഗോളിന് മുന്നിലായിരുന്ന ബ്ലാസ്റ്റേഴ്‌സ് രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകളും വഴങ്ങിയത്.

നിരവധി മാറ്റങ്ങളോടെയാണ് ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങിയതെങ്കിലും തോല്‍വിയായിരുന്നു വിധി. ഫ്രീകിക്കിലൂടെ മാഴ്‌സലീഞ്ഞ്യോ പെരേരയാണ് ഹൈദരാബാദിന്റെ വിജയഗോള്‍ നേടിയത്. എണ്‍പത്തിയൊന്നാം മിനിറ്റിലായിരുന്നു മാഴ്‌സലീഞ്ഞ്യോയുടെ വിജയഗോള്‍.

SHARE