കോവിഡ് ബാധിതനായ ഭര്‍ത്താവിനെ കാണാനില്ലെന്ന പരാതിയുമായി സ്ത്രീ; മരിച്ചെന്നും സംസ്‌കരിച്ചെന്നും ആശുപത്രി

കോവിഡ് ബാധിതനായ ഭര്‍ത്താവിനെ കാണാനില്ലെന്ന പരാതിയുമായി ഹൈദരാബാദുകാരിയായ സ്ത്രീ. അല്ലമ്പള്ളി മാധവി എന്ന സ്ത്രീയാണ് ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ച തന്റെ ഭര്‍ത്താവിനെ കാണാനില്ലെന്ന പരാതിയുമായി ബുധനാഴ്ച രാത്രി രംഗത്തെത്തിയത്.

എന്നാല്‍ ഈ പറയുന്നയാള്‍ മെയ് ഒന്നിന് മരണപ്പെട്ടെന്നും ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ഇയാളെ സംസ്‌കരിച്ചെന്നുമാണ് അധികൃതര്‍ പറയുന്നത്. നാല്‍പ്പത്തിരണ്ടുകാരനായ ഭര്‍ത്താവ് മധുസൂദനനെ ഗാന്ധി ആശുപത്രിയില്‍ നിന്ന് കാണാതായെന്ന് പറഞ്ഞ് അല്ലംപള്ളി മാധവി എന്ന അക്കൗണ്ടില്‍നിന്ന് ബുധനാഴ്ച രാത്രിയാണ് ട്വീറ്റ് വരുന്നത്. എന്നാല്‍ ഈ ട്വിറ്റര്‍ അക്കൗണ്ട് ഇപ്പോള്‍ നിലവിലില്ല. പഴയ ട്വീറ്റുകളും അപ്രത്യക്ഷമായി.വിഷയത്തോട് ഗാന്ധി ആശുപത്രിയിലെ സൂപ്രണ്ട് പ്രതികരിച്ചത് ഇപ്രകാരമാണ്.

42 വയസ്സ് പ്രായമുള്ള അന്തരിച്ച മധുസൂദനനെ ഏപ്രില്‍ മുപ്പതിനാണ്് ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡ് പോസിറ്റീവ് ആയ അദ്ദേഹത്തിന്റെ അവസ്ഥ ഗുരുതരമായിരുന്നതിനാല്‍ അദ്ദേഹത്തെ രക്ഷിക്കാനായില്ല. മെയ് ഒന്നിന്് അദ്ദേഹം മരിച്ചു. നടപടിക്രമമനുസരിച്ച്, കുടുംബാംഗങ്ങളെ അറിയിക്കുകയും പ്രോട്ടോക്കോള്‍ അനുസരിച്ച് മൃതദേഹം പോലീസിന് കൈമാറുകയും ചെയ്തു. ഒരു കാരണവശാലും കുടുംബം മുന്നോട്ട് വരുന്നില്ലെങ്കില്‍, സംസ്‌കാരം കോര്‍പ്പറേഷനാണ് നടത്താറ്. ഈ കേസില്‍ കോര്‍പ്പറേഷന്‍ സംസ്‌കാരം നടത്തിയെന്നാണ് അറിയാന്‍ കഴിഞ്ഞത്.’മെയ് ഒന്നിന് മധുസൂദനന്‍ മരിച്ചതായി പോലീസ് കേസ് ഷീറ്റിലും വ്യക്തമാക്കുന്നുണ്ട്.

SHARE