കെ.എം മാണി ജ്യേഷ്ട സഹോദരന്‍; വേര്‍പാട് നികത്താനാവാത്ത നഷ്ടമെന്ന് ഹൈദരലി തങ്ങള്‍

മലപ്പുറം: അന്തരിച്ച കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണി ജ്യേഷ്ട സഹോദര സ്ഥാനീയനായിരുന്നുവെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. വളരെ ചെറുപ്പകാലത്ത് തന്നെ അദ്ദേഹവുമായി അടുത്തിടപഴകാന്‍ കഴിഞ്ഞ നേതാവാണ് മാണി. അദ്ദേഹത്തിന്റെ വേര്‍പാട് ജനാധിപത്യ കേരളത്തിനും യു.ഡി.എഫിനും മുസ്‌ലിം ലീഗിനും കേരളാ കോണ്‍ഗ്രസ്സിനുമെല്ലാം നികത്താനാവാത്ത നഷ്ടമാണെന്നും ഹൈദരലി തങ്ങള്‍ പറഞ്ഞു.

SHARE