പ്രളയ ദുരിതബാധിതരെ സഹായിക്കുക; ഹൈദരലി തങ്ങള്‍

മലപ്പുറം: പ്രളയ കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിന് മുസ്‌ലിം ലീഗ് എം.പിമാരുടെയും എം.എല്‍.എമാരുടെയും ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു.

ദുരിതബാധിതരെ സഹായിക്കുന്നതിന് നാളെയും (വെള്ളിയാഴ്ച) പെരുന്നാള്‍ ദിവസവും പ്രവര്‍ത്തകര്‍ പരമാവധി തുക പൊതുജനങ്ങളില്‍ നിന്ന് സമാഹരിച്ച് താഴെ പറയുന്ന അക്കൗണ്ടിലേക്ക് എത്തിക്കണമെന്ന് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു.

A/c No. 4258001800000024
Name. Muslim League Kerala State Committee.
Panjab National Bank
Branch. KPK Menon Road Calicut
IFSC code.PUNB0425800