നിസാമുദ്ധീന്‍ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്തവരെ കുറ്റപ്പെടുത്തരുത്; ഹൈദരലി ശിഹാബ് തങ്ങള്‍

കഴിഞ്ഞമാസം ഡല്‍ഹി നിസാമുദ്ധീന്‍ മര്‍ക്കസില്‍ നടന്ന വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്തവര്‍ കോവിഡ് വ്യാപനത്തിന് കാരണക്കാരായി എന്ന തരത്തിലുള്ള വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത് നിര്‍ഭാഗ്യകരമാണ് . സംഭവത്തിന് മര്‍ക്കസ് ഭാരവാഹികളോ സമ്മേളനത്തില്‍ പങ്കെടുത്തവരോ ഉത്തരവാദികളല്ല . സമ്മേളന സമയത്ത് ഡല്‍ഹിയില്‍ കോവിഡ് സംബന്ധിച്ച് യാതൊരുവിധത്തിലുമുള്ള നിയന്ത്രണങ്ങളും ഉണ്ടായിരുന്നുമില്ല .

വാസ്തവം ഇതായിരിക്കെ ഈ വിഷയത്തിന്റെ പേരില്‍ അനാവശ്യ ചര്‍ച്ചകള്‍ ഉണ്ടാക്കുന്നത് ഈ സമയത്ത് നമുക്ക് ഗുണം ചെയ്യില്ല . കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് കൊണ്ട് രോഗ വ്യാപനം തടയാന്‍ നാം സ്വയം മുന്നോട്ട് വന്ന് സഹകരിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ് . രോഗ മുക്തിക്കായി പ്രാര്‍ത്ഥിക്കുന്നതോടൊപ്പം രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളോടും നാം ആത്മാര്‍ത്ഥമായി സഹകരിക്കണമെന്ന് ഒരിക്കല്‍ കൂടി ഓര്‍മ്മപ്പെടുത്തുന്നു .

SHARE