മുംബൈ: ഗര്‍ഭിണിയായ ഭാര്യ മരിച്ചതില്‍ മനംനൊന്ത് യുവാവായ ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. ഭാര്യയുടെ ചിതയില്‍ ചാടി മരിക്കാനുള്ള ശ്രമം പരാജയപ്പെട്ടെങ്കിലും പിന്നീട് കിണറ്റില്‍ ചാടി ജീവനൊടുക്കുകയായിരുന്നു. മഹാരാഷ്ട്രയിലെ ചന്ദ്രപൂരിലെ ഭാനഗരം തലോദി ഗ്രാമത്തിലാണ് സംഭവം. ഗര്‍ഭിണിയായിരുന്ന രുചിത കഴിഞ്ഞ ദിവസം അസുഖബാധിതയായി മരിച്ചു. ഇതോടെ ആകെ തകര്‍ന്ന കിഷോര്‍ ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
തിങ്കളാഴ്ച രുചിതയുടെ ശവസംസ്കാര ചടങ്ങുകള്‍ നടക്കുന്നതിനിടെ കിഷോര്‍ കത്തുന്ന ചിതയിലേക്ക് ചാടുകയായിരുന്നു. സമീപമുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്തുകയായിരുന്നുവെന്ന് ഇന്‍സ്പെക്ടര്‍ സന്ദീപ് ദോബെ പറയുന്നു. ഇതിനിടെ കിഷോറിന്റെ ശരീരത്തില്‍ പൊള്ളലേറ്റിരുന്നു.
സംഭവം കഴിഞ്ഞ് നിമിഷങ്ങള്‍ക്കുള്ളില്‍ ശ്മശാനത്തിന് സമീപമുളള കിണറ്റിലേക്ക് കിഷോര്‍ ചാടുകയായിരുന്നു. ബന്ധുക്കള്‍ ഉടന്‍ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.