ഭാര്യയേയും മക്കളേയും കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

ഗാസിയാബാദ്: അവിഹിത ബന്ധം ആരോപിച്ച് ഭാര്യയെയും മൂന്ന് മക്കളെയും വിഷം കൊടുത്ത് കൊന്ന ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. ഗാസിയാബാദിലെ ശതാബ്ദി നഗറിലാണ് സംഭവം. പ്രദിപ് (37) ആണ് ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.

ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ചാണ് പ്രദിപ് കൊലപാതകങ്ങള്‍ നടത്തിയതെന്ന് പൊലീസ് പറഞ്ഞു. മദ്യ ലഹരിയില്‍ വീട്ടിലെത്തിയ ഇയാള്‍ ഭാര്യയെയും മൂന്ന് മക്കളെയും കൊന്ന ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു. വായ മൂടിക്കെട്ടിയ നിലയിലായിരുന്നു മൂന്ന് മക്കളുടെയും മൃതദേഹം കണ്ടെത്തിയതെന്ന് ഗാസിയാബാദ് പൊലീസ് അറിയിച്ചു.

SHARE