മാതാപിതാക്കളെ കാണാന്‍ പോകണമെന്ന് പറഞ്ഞതിന് ഭാര്യയെ വെട്ടിക്കൊന്നു

ജബല്‍പുര്‍ (മധ്യപ്രദേശ്): മാതാപിതാക്കളെ കാണാന്‍ വീട്ടില്‍ പോകണമെന്ന് പറഞ്ഞതിന് ഭാര്യയെ യുവാവ് വെട്ടിക്കൊന്നു. മധ്യപ്രദേശിലെ ജബല്‍പൂരിലാണ് സംഭവം. ബാര്‍ഭട്ടി സ്വദേശിനി രജിനിയെയാണ് കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ രജിനിയുടെ ഭര്‍ത്താവ് അശോക് ചക്രവര്‍ത്തിയെ പൊലീസ് അറസ്റ്റ് ചെയ്തു.ചൊവ്വാഴ്ച വൈകുന്നേരം രജിനി തന്റെ മാതാപിതാക്കളെ കാണാന്‍ വീട്ടില്‍ പോകണമെന്ന് ആവശ്യപ്പെട്ടു. ഭര്‍ത്താവ് അനുമതി നല്‍കാതിരുന്നതോടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. അതിനിടെ രജിനിയെ അശോക് മഴു കൊണ്ട് വെട്ടികൊലപ്പെടുത്തുകയായിരുന്നു. ഗുരുതരമായി വെട്ടേറ്റ രജിനി ഉടന്‍ മരിച്ചു.

SHARE