തിരുവനന്തപുരത്ത് ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് തൊഴുവന്‍ കോട് ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. റിട്ട. എ.എസ്.ഐ പൊന്നന്‍ ആണ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. റിട്ട. ഹെഡ് കോണ്‍സ്റ്റബിളായ ലീലയാണ് ഭര്‍ത്താവിന്റെ വെട്ടേറ്റ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ലീലയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകാതെ മരിച്ചു.

സ്വത്ത് തര്‍ക്കം ഉണ്ടായിരുന്നായും റെസിഡന്റ് അസോസിയേഷന്‍ സെക്രട്ടറി വസന്തകുമാരി വ്യക്തമാക്കി. കുടുംബത്തില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നു എന്ന് പൊന്നന്റെ ബന്ധുവും പറയുന്നു. പൊന്നനെ വീടിനടുത്തുള്ള പ്ലാവില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

SHARE