തിരുവനന്തപുരം: കിളിമാനൂര്‍ ആറ്റൂരില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തി കൊലപ്പെടുത്തി. ഇന്ന് പുലര്‍ച്ചയാണ് സംഭവം. അമ്പതുകാരിയായ ഷീജയെ ഭര്‍ത്താവ് ഷാനവാസ് കുത്തികൊലപ്പെടുത്തുകയായിരുന്നു.
കുടുംബപ്രശ്‌നമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമികനിഗമനം. മദ്യപിച്ചെത്തിയ ഷാനവാസും ഭാര്യയുമായി ഇന്നലെയും പ്രശ്‌നമുണ്ടായിരുന്നു. നിലവിളികേട്ട് ഓടിയെത്തിയ അയല്‍ക്കാര്‍ ഷീജയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.ഭര്‍ത്താവ് ഷാനവാസിനെ കിളിമാനൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.