ഭാര്യക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

ഡല്‍ഹി: ഭാര്യക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. ഗുരുഗ്രം സ്വദേശിയായ സത്ബീര്‍ സിങ്ങാണ്(54) ആത്മഹത്യ ചെയ്തത്. ബുധനാഴ്ച വൈകുന്നേരമാണ് ഇയാളുടെ ഭാര്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് അടുത്ത ദിവസം രാവിലെ ഇയാളെ വീടിനുള്ളിലെ ഫാനില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

കഴിഞ്ഞ ദിവസമാണ് സത്ബീര്‍ സിങ്ങിന്റെ ഭാര്യയെ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇവര്‍ക്ക് കൊവിഡ് ആണെന്ന് സ്ഥിരീകരിച്ചു. ഇയാളുടെ മകന്‍ സ്വകാര്യ ആശുപത്രിയിലെ ഫാര്‍മസിസ്റ്റാണ്.

SHARE