ഭര്‍ത്താവിനൊപ്പം കഴിയാന്‍ തോക്ക് വേണം; ലൈസന്‍സ് ആവശ്യപ്പെട്ട് യുവതിയുടെ നിവേദനം

ആലപ്പുഴ: ഭര്‍ത്താവിനൊപ്പം കഴിയുന്നതിനായി തനിക്ക് തോക്ക് ഉപയോഗിക്കാന്‍ ലൈസന്‍സ് വേണമെന്നാവശ്യപ്പെട്ട് ഭാര്യയുടെ നിവേദനം. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും ജില്ലാ പൊലീസ് മേധാവിക്കുമാണ് യുവതി നിവേദനം നല്‍കിയത്.

ഇന്നലെ കറ്റാനത്താണു വിചിത്രമായ സംഭവം. രണ്ട് ദിവസമായി ഭര്‍ത്താവ് തന്നെ ഉപദ്രവിക്കുന്നുവെന്ന് കാണിച്ച് യുവതി ആദ്യം കുറത്തികാട് പൊലീസിനും പിന്നീടു പിങ്ക് പൊലീസിനും പരാതി നല്‍കിയിരുന്നു. പൊലീസ് വീട്ടിലെത്തി അന്വേഷണം നടത്തി മടങ്ങി.

അന്വേഷണത്തില്‍ തൃപ്തിയാവാത്ത യുവതി തനിക്കു നീതി ലഭിച്ചില്ലെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും ജില്ലാ പൊലീസ് മേധാവിക്കും നിവേദനം നല്‍കി. തുടര്‍ന്ന് പൊലീസ് ഭര്‍ത്താവിനെതിരെ കേസെടുത്തു. മൂന്നാമത്തെ വിവാഹമാണു യുവതിയുടേതെന്നും രണ്ടാം വിവാഹമാണ് ഭര്‍ത്താവിന്റേതെന്നും കുറത്തികാട് പൊലീസ് വ്യക്തമാക്കി.

SHARE