മകനേ..ഹൃദയവിശാലതയുള്ള മനുഷ്യനായ് നീ വളരുക; സോഷ്യല്‍മീഡിയയില്‍ വൈറലായി പ്രളയകാലത്തെ മാനവികതയുടെ സന്ദേശം

കോഴിക്കോട്: പ്രളയബാധിത മേഖലയില്‍ നിന്ന് രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തിക്കൊണ്ടുപോവുന്ന പിഞ്ചു കുഞ്ഞിനുള്ള സന്ദേശമായി കുറിക്കപ്പെട്ട വാക്കുകള്‍ ഈ പ്രളയകാലത്തെ മാനവികതയുടെ സന്ദേശമായി മാറുന്നു. ശാന്തായുറങ്ങുന്ന പിഞ്ചുകുഞ്ഞിനെയാണ് രക്ഷാപ്രവര്‍ത്തകര്‍ കൊണ്ടുപോവുന്നത്.

ഇതിന്റെ കൂടെ ആരോ കുറിച്ച സന്ദേശം ഇങ്ങനെയാണ്: മോനേ…നിന്നെ രക്ഷിച്ചുകൊണ്ട് പോകുന്നവര്‍ നിന്റെ മതത്തില്‍ ഉള്ളവരായിക്കില്ല….
നിന്റെ അച്ഛന്റെ പാര്‍ട്ടി ക്കാരല്ല , നിന്റെ ചോരയുമല്ല… നിന്റെ സ്വന്തക്കാരില്‍ ആരുമല്ല…. ഇത് കണ്ടു നീ വളരുക….. ജാതി മത വര്‍ണ്ണ വര്‍ഗ്ഗ വ്യത്യാസമന്യേ നിന്റെ സഹജീവികളെ സ്‌നേഹിച്ചു നീ ഹൃദയവിശാലതയുള്ള മനുഷ്യനായ് വളരുക…

SHARE